Connect with us

G20 summit

കാലാവസ്ഥ, ജി 20 ഉച്ചകോടികളിൽ ഷീ പങ്കെടുക്കില്ല

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യു എൻ തീരുമാനങ്ങളിൽ കൂടുതൽ സഹകരണം ഉണ്ടാകില്ലെന്ന് നേരത്തേ തന്നെ ചൈന വ്യക്തമാക്കിയിട്ടുള്ളതാണ്

Published

|

Last Updated

ബീജിംഗ് | ഈ മാസം 31ന് ഗ്ലാസ്ഗോവിൽ നടക്കുന്ന കോപ് 26 കാലാവസ്ഥാ ഉച്ചകോടിയിലും 30ന് റോമിൽ ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ്ഷീ ജിൻ പിംഗ് പങ്കെടുക്കില്ല.

ലോകത്ത് കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമിക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോപ് 26. ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിൽ മുന്നിലുള്ള ചൈനയുടെ ഭരണാധികാരി തന്നെ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ചർച്ച ചെയ്യപ്പെടും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യു എൻ തീരുമാനങ്ങളിൽ കൂടുതൽ സഹകരണം ഉണ്ടാകില്ലെന്ന് നേരത്തേ തന്നെ ചൈന വ്യക്തമാക്കിയിട്ടുള്ളതാണ്. കോപ് 26 ഉച്ചകോടിയിൽ ഷീ ജിൻ പിംഗ് പങ്കെടുക്കില്ലെങ്കിലും പരിസ്ഥിതി സഹ മന്ത്രി ഴാവോ യിൻഗിമിനെയും കാലാവസ്ഥാ വിദഗ്ധൻ സീ സെൻഹുവയെയും ചൈന അയച്ചേക്കുമെന്ന് സൂചനയുണ്ട്.

ജി 20 ഉച്ചകോടിയിൽ പ്രസിഡന്റ്പങ്കെടുക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് റോമിൽ ഉച്ചകോടി നടക്കുന്നത്. ചൈനയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി വാംഗ് യി പങ്കെടുക്കും.

റഷ്യൻ പ്രസിഡന്റ്വ്ലാദിമിർ പുടിൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, മെക്സിക്കൻ പ്രസിഡന്റ്ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ എന്നിവരും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്.

Latest