Connect with us

Kerala

സഹപാഠിയുടെ മാതാപിതാക്കള്‍ പെപ്പര്‍ സ്‌പ്രേ ആക്രമണം നടത്തി; എട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചികിത്സയില്‍

ഇടുക്കി ബൈസണ്‍ വാലി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം

Published

|

Last Updated

തൊടുപുഴ  | സംഘര്‍ഷത്തിനിടെ സഹപാഠിയുടെ മാതാപിതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇടുക്കി ബൈസണ്‍ വാലി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗം .

സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാര്‍ഥിയും തമ്മില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികള്‍ ചികിത്സയില്‍ കഴിയുകയാണ്.

 

---- facebook comment plugin here -----

Latest