Connect with us

National

പത്താം ക്ലാസ് വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തി; സംഭവം അഹമ്മദാബാദില്‍

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ ജുവനൈല്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | പത്താം ക്ലാസ് വിദ്യാര്‍ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലെ ഖോക്രയില്‍ ഗോധ്ര സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് എട്ടാം ക്ലാസുകാരനായ നയന്‍ എന്ന വിദ്യാര്‍ഥിക്ക് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ ജുവനൈല്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.

ക്ലാസ് അവസാനിച്ച് ബെല്‍ മുഴങ്ങിയപ്പോള്‍ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു നയന്‍. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ നയനിനെ എട്ടാം ക്ലാസിലെ കുറച്ചു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വലയം ചെയ്തു. തുടര്‍ന്ന് തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഒരു വിദ്യാര്‍ഥി കത്തിയെടുത്ത് നയനിനെ കുത്തുകയും സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വയറ്റിലേറ്റ മുറിവ് പൊത്തിപ്പിടിച്ചുകൊണ്ട് നയന്‍ തിരികെ സ്‌കൂളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ കുട്ടിയെ മണിനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

ഇതര സമുദായത്തില്‍ പെട്ടതെന്ന് ആരോപിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ അക്രമമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും പ്രദേശവാസികളും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ സ്‌കൂള്‍ അടിച്ചുതകര്‍ത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest