Kerala
എരമംഗലം വ്യാപാര സ്ഥാപനത്തില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു
ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും ബഷീറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
പെരുമ്പടപ്പ് | എരമംഗലം വ്യാപാര സ്ഥാപനത്തില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീറിന്റെ സ്ഥാപനത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ബഷീറിന്റെ മകളുടെ ഭര്‍ത്താവ് ആസിഫും ബഷീറുമായി ഉണ്ടായ തര്‍ക്കമാണ് രണ്ടുപേര്‍ക്കും പരസ്പരം വെട്ടേല്‍ക്കുന്നതില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും ബഷീറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നവും വ്യാപാരവുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
---- facebook comment plugin here -----




