Kerala
വിവാദങ്ങളില്‍പ്പെടാത്ത സൗമ്യപ്രകൃതൻ; തങ്കച്ചനെ ഓർത്തെടുത്ത് മുഖ്യമന്ത്രി
എല്ലാവര്‍ക്കും മാതൃകയായ നേതാവായിരുന്നെന്ന് എ കെ ആൻ്റണി

തിരുവനന്തപുരം | അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി പി തങ്കച്ചന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആൻ്റണിയും. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് തങ്കച്ചനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു,
പ്രാദേശിക തലത്തില്‍ നിന്ന് പടിപടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു തങ്കച്ചന്‍. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി അനുശോനക്കുറിപ്പിൽ വ്യക്തമാക്കി.
എല്ലാവര്‍ക്കും മാതൃകയായിരുന്ന നേതാവായിരുന്നു തങ്കച്ചനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആൻ്റണി അനുസ്മരിച്ചു. വിദ്യാര്‍ഥി ജീവിതം ആരംഭിക്കുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. തങ്കച്ചനെക്കുറിച്ച് ധാരാളം ഓര്‍മകള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്. 60 വര്‍ഷമായി മാസത്തിലൊരിക്കലെങ്കിലും സംസാരിക്കാറുണ്ടാറുണ്ടായിരുന്നുവെന്നും എ കെ ആൻ്റണി പറഞ്ഞു.