Connect with us

Kerala

തുറമുഖത്തെ സൗകര്യങ്ങള്‍ കാണുക ലക്ഷ്യം; സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ വിഴിഞ്ഞത്ത്

തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങള്‍, ചരക്കുനീക്കം, കടല്‍ സുരക്ഷയൊരുക്കുന്നത് എങ്ങനെ എന്നിവ കാണുന്നതിനും അറിയുന്നതിനുമൊക്കെയായാണ് സൈനികരുമായി കപ്പലെത്തിയത്.

Published

|

Last Updated

വിഴിഞ്ഞം | നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് കബ്ര വിഴിഞ്ഞം തുറമുഖത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങള്‍, ചരക്കുനീക്കം, കടല്‍ സുരക്ഷയൊരുക്കുന്നത് എങ്ങനെ എന്നിവ കാണുന്നതിനും അറിയുന്നതിനുമൊക്കെയായാണ് സൈനികരുമായി കപ്പലെത്തിയത്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ന് വൈകിട്ടോടെയാണ് കേരളാ മാരിടൈം ബോര്‍ഡിന്റെ വാര്‍ഫില്‍ അടുപ്പിച്ചത്.

41 നാവികര്‍, നാല് ഉദ്യോഗസ്ഥര്‍, ഒരു സിവിലയന്‍ എന്നിവരാണ് കപ്പലിലുളളത്. ഇന്ന് രാത്രിയും നാളെ പകലും സംഘം ഇവിടെ തങ്ങും. തുറമുഖത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം സൈനിക സംഘം കാണും.

തുറമുഖത്തെ മറൈന്‍ വിഭാഗം, മറ്റ് വിഭാഗങ്ങളിലെ മേധാവികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. നാളെ വൈകിട്ടോടെ കപ്പല്‍ മടങ്ങും.

Latest