Connect with us

Kerala

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം പ്രാബല്യത്തില്‍

യാത്രക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

Published

|

Last Updated

കരിപ്പൂര്‍ | കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (എഫ് ടി ഐ- ടി ടി പി) സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം നിലവില്‍ വന്നതോടെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ വേഗത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 20 സെക്കന്‍ഡിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഈ സൗകര്യം ലഭിക്കുന്നതിന് യാത്രക്കാര്‍ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം, അടുത്തുള്ള എഫ് ആര്‍ ആര്‍ ഒ ഓഫീസിലോ അല്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളിലോ പോയി ബയോമെട്രിക് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.boi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

Latest