Connect with us

Kerala

എം ആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര; വിവരം റിപോര്‍ട്ട് ചെയ്ത ഡി വൈ എസ് പിക്ക് സ്ഥലംമാറ്റം

പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ ജോസിനെയാണ് ആലുവ റൂറല്‍ ഡി സി ആര്‍ പിയിലേക്ക് സ്ഥലംമാറ്റിയത്.

Published

|

Last Updated

പത്തനംതിട്ട | എം ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവരം റിപോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ ജോസിനെയാണ് ആലുവ റൂറല്‍ ഡി സി ആര്‍ പിയിലേക്ക് സ്ഥലംമാറ്റിയത്.

വിരമിക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. നവഗ്രഹ പൂജ കാലത്താണ് എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ക്ടറില്‍ യാത്ര ചെയ്തത്. എ ഡി ജി പിയുടെ ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വലിയ വിവാദമായിരുന്നു.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരാണ് ട്രാക്ടര്‍ യാത്രയുടെ വിവരങ്ങള്‍ ചോരാന്‍ കാരണമായത്. പിന്നീട് സേനക്കുള്ളില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം ചോര്‍ത്തിയത് ഡി വൈ എസ് പി. ആര്‍ ജോസാണെന്ന സംശയം ഉടലെടുക്കുന്നത്. ഇതോടെ സ്ഥലം മാറ്റത്തിന് ഉത്തരവിടുകയായിരുന്നു.

 

Latest