YOUTH CONGRESS
മുഖ്യമന്ത്രിയുടെ സന്ദർശനം; പാലക്കാട് യൂത്ത് കോൺഗ്രസുകാർ കരുതൽ തടങ്കലിൽ
പുലർച്ചെ നാല് മണിക്കാണ് ഏഴ് യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

പാലക്കാട് | ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഏഴ് യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പ്രശോഭ് എം, വിനോദ് ചെറാട്, ദീപക് പി എസ്, പി എസ് വിബിൻ, അരുൺ പ്രസാദ്, ഇക്ബാൽ മുഹമ്മദ്, സദ്ദാം ഹുസൈൻ എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കരുതൽ തടങ്കലിൽ വെച്ചത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ജില്ലയിൽ രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക. രാവിലെ 11 മണിയോടെ പാലക്കാട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ആദ്യം നിർവഹിക്കുക. കഴിഞ്ഞദിവസം കൊച്ചിയിലടക്കം യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
---- facebook comment plugin here -----