Connect with us

OBITUARY

ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുശ്റ മൗലവി നിര്യാതനായി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാസിയുമായിരുന്നു

Published

|

Last Updated

പെരുമ്പാവൂര്‍ | ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാസിയുമായ ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുശ്റ മൗലവി (83) നിര്യാതനായി. ഖബറടക്കം  രാവിലെ 11ന് ചേലക്കുളം ജമാഅത്ത് പള്ളിയില്‍ നടക്കും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം, വടുതല മൂസ മൗലവിയുടെ ശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഫ്തിയും പ്രസിഡന്റുമായിരുന്നു.

വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തിലെത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം നിരവധി ശിഷ്യഗണങ്ങളുടെ ഉടമയാണ്. കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഫലാഹിയ, മഞ്ചേരി നജ്മുല്‍ ഹുദ, ജാമിഅ മാനിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ചേലക്കുളം അസാസുദ്ദഅവ വാഫി കോളജ് സ്ഥാപിച്ചത് അബുല്‍ ബുശ്റ മൗലവിയാണ്.

ഭാര്യ:പരേതയായ നഫീസ. മക്കള്‍: മുഹമ്മദ് ജാബിര്‍ മൗലവി, ബുഷ്റ, ഷമീമ, ജാസിറ, അമീന. മരുമക്കള്‍: ഫസീല, അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ മജീദ് മൗലവി, ഫള്ലുദ്ദീന്‍ മൗലവി.

---- facebook comment plugin here -----

Latest