Connect with us

From the print

കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വാഗ്ദാനങ്ങള്‍ ഇടംപിടിച്ചേക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ 11ന് ലോക്സഭയിലാണ് ബജറ്റ് അവതരണം.

തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നില്ല.

അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വാഗ്ദാനങ്ങള്‍ ഇടംപിടിച്ചേക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിച്ചേക്കും. നിര്‍മിത ബുദ്ധി (എ ഐ) സംയോജനത്തിലും വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളിലേക്കുള്ള ഫണ്ട് വകയിരുത്തല്‍ വര്‍ധിപ്പിക്കുന്നതിലും ബജറ്റില്‍ ശ്രദ്ധിച്ചേക്കും.

ചെറിയ നഗരങ്ങളില്‍ എ ഐ ഹബ്ബുകള്‍, സ്‌കൂളുകളില്‍ വെര്‍ച്വല്‍ സയന്‍സ് ലാബുകള്‍, സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍, അധ്യാപക പരിശീലനം, നൈപുണ്യ വികസന പരിപാടികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണം എന്നിവയില്‍ നിക്ഷേപം എന്നിവയും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

 

Latest