Connect with us

Loksabha Elections 2014

പരസ്യ പ്രസ്താവനകളിൽ ജാഗ്രത പാലിക്കണം; രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ എല്ലാ പാർട്ടികൾക്കും താരപ്രചാരകർക്കും സ്ഥാനാർത്ഥികൾക്കും കമ്മീഷൻ നൽകിയ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് രാഹുലിനോട് കമ്മീഷൻ

Published

|

Last Updated

ന്യൂഡൽഹി | ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ ഇന്ത്യ മുന്നണി നേതാവ് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പരസ്യപ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് എതിരെ ‘പോക്കറ്റടിക്കാരൻ’ എന്ന പ്രയോഗം നടത്തിയതിന് രാഹുലിന് എതിരെ ഉചിതമായ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു. മോദിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാര’നെന്നും പരിഹസിച്ചതിന് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മാർച്ച് ഒന്നിന് നൽകിയ മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ എല്ലാ പാർട്ടികൾക്കും താരപ്രചാരകർക്കും സ്ഥാനാർത്ഥികൾക്കും കമ്മീഷൻ നൽകിയ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് രാഹുലിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.