National
ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിച്ച പൂച്ചട്ടികള്‍ മോഷ്ടിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
ഗാന്ധി നഗര്‍ സ്വദേശിയായ മന്‍മോഹന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ന്യൂഡല്‍ഹി| ജി20 ഉച്ചകോടിയുടെ ഭാഗമായി സൗന്ദര്യവത്കരണത്തിന് എത്തിച്ച പൂച്ചട്ടികള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗാന്ധി നഗര്‍ സ്വദേശിയായ മന്‍മോഹന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവസ്ഥലത്ത് നിന്നും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കാറും പൊലീസ് കണ്ടെടുത്തു.
ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് വേയിലെ ആംബിയന്‍സ് മാളിന് മുന്നില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിലെത്തിയ രണ്ടു പേര്‍ പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കമ്മീഷ്ണര്‍ നിശാന്ത് കുമാര്‍ യാദവ് ഗുരുഗ്രാം പൊലീസിനോട് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റിലായ മന്‍മോഹനെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.