Connect with us

Kerala

കോളജ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കേസ്; പ്രതി അറസ്റ്റില്‍

കല്ലാച്ചി ഹൈടെക് കോളജിലെ ബി കോം ബിരുദ വിദ്യാര്‍ഥിനിയായ നയീമയെ വെട്ടിയ കേസിലെ പ്രതി റഫ്നാസ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

നാദാപുരം | നാദാപുരം പേരോട് കോളജ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി ഹൈടെക് കോളജിലെ ബി കോം ബിരുദ വിദ്യാര്‍ഥിനിയായ നയീമയെ വെട്ടിയ കേസിലെ പ്രതി റഫ്നാസ് ആണ് അറസ്റ്റിലായത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. കോളജില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന നയീമയെ പിന്തുടര്‍ന്നെത്തിയ റഫ്നാസ് വീടിന് മുന്‍വശത്തെ റോഡരികില്‍ വച്ച് തലക്ക് വെട്ടുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കു നേരെയും കൊടുവാള്‍ വീശിയ റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കൊടുവാളിനൊപ്പം പെട്രോളും പ്രതി കൈയില്‍ കരുതിയിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കി. വെട്ടാനുപയോഗിച്ച കൊടുവാളും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest