Kerala
സി പി എം നേതാക്കളെ ആക്രമിച്ച കേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

മലപ്പുറം | സി പി എം നേതാക്കളെ ആക്രമിച്ച കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായിരുന്നത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
2012 ഫെബ്രുവരി 20ന് തളിപ്പറമ്പിനടുത്ത് അരിയില്‍ പ്രദേശത്തു വച്ചായിരുന്നു സംഭവം. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുവച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
---- facebook comment plugin here -----