Kerala
കുവൈത്തിലെ ബേങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങി; 12 മലയാളികള്‍ക്കെതിരെ കേസ്
ഡിജിപി റവാഡ ചന്ദ്രശേഖറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്

തിരുവനന്തപുരം | കുവൈത്തിലെ ബേങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തു മുങ്ങിയ സംഭവത്തില്‍ 12 മലയാളികള്‍ക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തു. കുവൈത്തിലെ അല്‍ അഹ്ലി ബേങ്ക് ,ഡിജിപി റവാഡ ചന്ദ്രശേഖറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ വായ്പയെടു്തത് മുങ്ങിയെന്നാണ് ബേങ്കിന്റെ പരാതി. ബേങ്ക് സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമായി 12 പേര്‍ക്കെതിരെ കേസെടുത്തത്.
2020 – 23 കാലഘട്ടത്തില്‍ കുവൈത്തില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടര്‍ന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും കേസെടുത്തത്
എന്നാല്‍ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈത്തില്‍ നിന്ന് മടങ്ങാന്‍ കാരണമെന്നാണ് ലോണെടുത്തവര്‍ പറഞ്ഞു. ഇതില്‍ പലരും മറ്റ് രാജ്യങ്ങളില്‍ കഴിയുകയാണ്. പലിശയില്‍ ഇളവ് നല്‍കിയാല്‍ പണമടക്കാന്‍ തയ്യാറാണെന്നും ചിലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.