Kerala
മന്ത്രി വീണ ജോർജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കാനാവില്ല; വി ഡി സതീശൻ
കേന്ദ്രത്തിന്റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു.സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം | ആരോഗ്യമന്ത്രി വീണജോര്‍ജിന്റെ കുവൈത്തിലേക്ക് പോകാനുള്ള യാത്രാ അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാവുക എന്നത് പ്രധാനമാണെന്നും യാത്ര അനുമതി നിഷേധിച്ചതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സംസ്ഥാന പ്രതിനിധി പോകാന്‍ തീരുമാനിച്ചപ്പോള്‍ ഒരു മണിക്കൂറിനകം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കേണ്ടതായിരുന്നുവെന്നും ഇത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നല്‍കുന്ന തെറ്റായ സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു.സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു