Connect with us

National

ഭവാനിപ്പൂര്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനര്‍ജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്.

Published

|

Last Updated

കൊല്‍ക്കത്ത| ഭവാനിപ്പൂര്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വോട്ടെടുപ്പ് സെപ്തംബര്‍ 30 നും വോട്ടെണ്ണല്‍ ഒക്ടോബര്‍ 3 നും നടക്കുമെന്ന് കോടതി അറിയിച്ചു. മുന്‍ഗണന നല്‍കി ഭവാനിപ്പൂരില്‍ ഉപ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഭവാനിപ്പൂരില്‍ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനര്‍ജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് തോല്‍ക്കുകയായിരുന്നു. ഇതോടെ മമതയ്ക്ക് മത്സരിക്കാനായി ഭവാനിപൂര്‍ എംഎല്‍എ സൊവന്‍ ദേബ് ചാറ്റര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചു.

 

 

Latest