Connect with us

Kerala

ബഫര്‍ സോണ്‍: 2019ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി; റദ്ദാക്കണമെന്ന് പ്രതിപക്ഷം

ബഫര്‍ സോണ്‍ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂര്‍ണ ഉത്തരവാദി സര്‍ക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം  |  ബഫര്‍ സോണ്‍ സംബന്ധിച്ച് 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ .ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാല്‍, 2019 ലെ മന്ത്രിസഭാ തീരുമാനം, സര്‍ക്കാര്‍ ഉത്തരവ് എന്നിവ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു.അതേ സമയം നിലവിലുള്ളത് പുതിയ ഉത്തരവാണെന്ന് വനമന്ത്രി വിശദീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, 2019ലെ തീരുമാനം 2020 ലെ മന്ത്രിതല യോഗത്തില്‍ എങ്ങനെ തിരുത്താന്‍ ആകുമെന്ന ചോദ്യമുയര്‍ത്തി. ഇപ്പോഴും നിലനില്‍ക്കുന്നത് 2019ലെ മന്ത്രിസഭാ യോഗശേഷമുള്ള ഉത്തരവാണ്.ബഫര്‍ സോണ്‍ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂര്‍ണ ഉത്തരവാദി സര്‍ക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്രിയും തിരിച്ചടിച്ചു.

Latest