local body election 2025
ഏറ്റുമുട്ടുന്നത് സഹോദരങ്ങള്‍; മരുമകന്‍ പാട്ടുമായി രംഗത്ത്
കക്ഷി രാഷ്്ട്രീയത്തിനതീതമായി കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമെന്ന സന്ദേശം വിളിച്ചോതി തനി നാടന്‍ ഭാഷയിലാണ് ജയ്‌സല്‍ തന്റെ മാമന്‍മാര്‍ക്കായി ഗാനം ചിട്ടപ്പെടുത്തിയത്.
കൊടുവള്ളി | കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് ചെറ്റ കടവില്‍ പൂക്കോട് ഇസ് ഹാഖും (യു ഡി എഫ് )സഹോദരന്‍ അയ്യൂബും (എല്‍ ഡി എഫ്) നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവരുടെ സഹോദരി സല്‍മയുടെ മകന്‍ ജയ്സല്‍ നെരോത്ത് മാമന്മാരെ ജയിപ്പിക്കാന്‍ പാട്ടുമായി രംഗത്ത്. “നാട്ടുകാരെ പ്രിയ വോട്ടര്‍മാരെ ങ്ങള് ന്റെ മാമന്മമാരെ ജയിപ്പിക്കണെ, എന്ന് തുടങ്ങുന്ന ജയ്‌സലിന്റെ തിരഞ്ഞെടുപ്പ് പാരഡി ഗാനവും വൈറലായി. കക്ഷി രാഷ്്ട്രീയത്തിനതീതമായി കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമെന്ന സന്ദേശം വിളിച്ചോതി തനി നാടന്‍ ഭാഷയിലാണ് ജയ്‌സല്‍ തന്റെ മാമന്‍ മാര്‍ക്കായി ഗാനം ചിട്ടപ്പെടുത്തിയത്. മുമ്പും തിരഞ്ഞെടുപ്പു വേളകളില്‍ നൂറുകണക്കിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയ്‌സല്‍ ഗാനം രചിച്ച് ശബ്്ദം നല്‍കിയിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമടത്ത് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി യും പെരിന്തല്‍മണ്ണയില്‍ ജനവിധി തേടിയ നജീബ് കാന്തപുരത്തിനു വേണ്ടിയും ജയ്‌സല്‍ ഗാനം രചിച്ച് ശബ്്ദം നല്‍കിയിട്ടുണ്ട്. ഷൈജു ഏകരൂല്‍, തങ്കയം ശശികുമാര്‍, നൗശാദ് പാറന്നൂര്‍, ശംസു എളേറ്റില്‍, റശീദ് പുന്നക്കല്‍ എന്നിവരും ജയ്‌സലിന്റെ സഹഗായഗകരാണ്.
നെരോത്ത് മുഹമ്മദലിയുടെ മകനായ ജയ്‌സല്‍. കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍ വേവ് ലോ ക്രിയേഷന്‍ ആന്‍ഡ് സൗണ്ട് എന്‍ജിനീയറിംഗ് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തി വരുന്നു.
സഹോദരങ്ങളായ ഇസ്ഹാഖിന്റെയും അയ്യൂബിന്റെയും രംഗ പ്രവേശനത്തോടെ കെട്ടിവെക്കാനുള്ള തുക നല്‍കിയ മാതാവ് ഇമ്പിച്ചി ആഇശുമ്മയും മരുമകന്‍ ജയ്‌സല്‍ നെരോത്ത് ശ്രദ്ധേയാകര്‍ഷിക്കയാണ്.




