National
ബോക്‌സിങ് താരം മേരികോമിന്റെ വീട്ടില്‍ മോഷണം; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍
മൂവരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

ന്യൂഡല്‍ഹി|ബോക്‌സിങ് താരം മേരികോമിന്റെ ഫരീദാബാദിലെ വീട്ടില്‍ മോഷണം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. മേരികോമിന്റെ വീട്ടില്‍ നിന്ന് മൂന്ന് ടിവികള്‍, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാന്‍ ഗ്ലാസുകള്‍, നിരവധി ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ എന്നിവയാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പോലീസ് അറിയിച്ചു.
ശനിയാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച വസ്തുക്കള്‍ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തു. മൂവരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.