Kerala
അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
രണ്ട് മാസം മുന്‍പാണ് സ്ത്രീയെ കാണാതായത്.
പാലക്കാട്|അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മ (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് വള്ളിയമ്മയെ കാണാതായത്. വള്ളിയമ്മയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് വള്ളിയമ്മയുടെ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂര്‍ പോലീസ് പിടികൂടിയിരുന്നു. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. വള്ളിയമ്മയെ കൊന്ന് ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി പഴനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
---- facebook comment plugin here -----




