Kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ മാസം 30നാണ് വള്ളം മറിഞ്ഞ് കാണാതായത്

തിരുവനന്തപുരം | കഴിഞ്ഞ മാസം വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലയുടെ മൃതദേഹം രാമേശ്വരത്ത് നിന്ന് കണ്ടെത്തി. വള്ളം മറിഞ്ഞ് കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ മാസം 30നാണ് സെറ്റല്ലസ് മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും രണ്ട് പേര്‍ കടലില്‍പെട്ട് പോവുകയുമായിരുന്നു. ഒരാളുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----