Connect with us

Kerala

വിഴിഞ്ഞത്ത് കടലില്‍ കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി

അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിളിനെ 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കടലില്‍ കാണാതായത്

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞത്തിന് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസില്‍ പത്രോസിന്റെയും ഡയാനയുടെയും മകന്‍ ജോബിളിന്റെ (12) മൃതദേഹമാണ് മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിളിനെ 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കടലില്‍ കാണാതായത്.

സ്‌കൂള്‍ വിട്ട് വന്നശേഷം ബന്ധുവായ 11 വയസുകാരനൊപ്പം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടതുകണ്ട് കാണാതാവുകയായിരുന്നു. വിഴിഞ്ഞം പോലീസും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തെരച്ചില്‍ നടത്തിവരുകയായിരുന്നു.ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.

Latest