Connect with us

Kerala

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു

കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Published

|

Last Updated

കണ്ണൂര്‍ |  മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്.

അതേ സമയം കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തത വന്നിട്ടില്ല. സമീപവാസിയാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുളിപ്പിക്കാനായി കൊണ്ടുവന്നപ്പോള്‍ കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു

 

Latest