Kerala
പെന്‍ഷന്‍ വിതരണം; കെ എസ് ആര്‍ ടി സിക്ക് 74.34 കോടി കൂടി അനുവദിച്ച് ധനവകുപ്പ്
ഈ വര്‍ഷം ഇതുവരെ 933.34 കോടിയാണ് അനുവദിച്ചത്.
തിരുവനന്തപുരം | പെന്‍ഷന്‍ വിതരണത്തിനായി കെ എസ് ആര്‍ ടി സിക്ക് 74.34 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്. ഈ വകയില്‍ ഈ വര്‍ഷം ഇതുവരെ 933.34 കോടിയാണ് അനുവദിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 7904 കോടി രൂപയാണ്
പെന്‍ഷന്‍ തുക വര്‍ധനയും വിതരണം വേഗത്തിലാക്കുകയും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലായിരുന്നു. ഇതിന് താത്ക്കാലിക പരിഹാരമെന്നോണമാണ് 74.34 കോടി രൂപ ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഈ വര്‍ഷം, 933.34 കോടി രൂപ പെന്‍ഷന്‍ ആവശ്യത്തിനായി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിനായി മാത്രം 350 കോടി രൂപയും പെന്‍ഷന്‍ വിതരണത്തിന് 583. 44 കോടി രൂപയും ഇതുവരെ നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു


