Connect with us

central budget

ബജറ്റ് പ്രചാരണത്തിന് ബി ജെ പി; ജനപ്രിയമാകുമെന്നു പ്രതീക്ഷ

തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള ബജറ്റാവും

Published

|

Last Updated

ന്യൂഡല്‍ഹി | പൊതുതിരഞ്ഞെടുപ്പിനുമുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നതിനു മുന്‍പേ ബജറ്റ് പ്രചാരണത്തിനായി ഒരുങ്ങി ബിജെപി.

ഫെബ്രുവരി 12 വരെ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ രാജ്യമാകെ പ്രചരിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ഇതിനായി സുശീല്‍ മോദിയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ സമിതി രൂപികരിച്ചു. ഫെബ്രുവരി 4,5 തിയതികളില്‍ 50 ഇടങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ പ്രചാരണം നടത്തും. ജില്ലാ, നിയോജക മണ്ഡലം, ബൂത്ത് തലം മുതല്‍ വിപുലമായ പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കകുയാണ്. ഒമ്പതു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നു. നിലവില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മതിയായ പണം ഇല്ലാത്ത അവസ്ഥയുണ്ട്. ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്ന പതിവ് രീതി ശക്തമായി തുടരാനാണു സാധ്യത. നികുതിയില്‍ നിന്നുള്ള ഒഴിവാക്കല്‍, ആദായ നികുതി പരിധി വര്‍ധിപ്പിക്കല്‍ എന്നിവ കാത്തിരിക്കുന്ന ഉപരിവര്‍ഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും കാണുന്നു. ജി എസ് ടി നഷ്ടപരിഹാരം തുടര്‍ന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങള്‍.

ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഈമാസം 12 വരെ വിപുലമായ പ്രചാരണത്തിന് ബി ജെ പി തയാറെടുക്കുന്നതിനാല്‍ ബജറ്റ് ജനപ്രിയമായിരിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുകയാണ്.

ഭവന വായ്പയിലും ഇളവ്, സില്‍വര്‍ ലൈന്‍, വന്ദേഭാരത്, എയിംസ് എന്നീ കാര്യങ്ങളില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. ബജറ്റവതരണത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഓഹരി വിപണിയിലുണ്ടായ ഉണര്‍വും പ്രതീക്ഷ പകരുന്നു.

---- facebook comment plugin here -----

Latest