National
വോട്ടര്‍ അധികാര്‍ യാത്രയില്‍ അസഭ്യമുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ബീഹാറില്‍ നാളെ ബി ജെ പി ബന്ദ്
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നാശ്യപ്പെട്ടാണ് ബന്ദ്

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് നാളെ ബിഹാറില്‍ ബന്ദിന് ബി ജെ പി ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി നയിച്ച് വോട്ടര്‍ അധികാര്‍ യാത്രക്കിടെ ബിഹാറില്‍ അസഭ്യ മുദ്രാവാക്യം ഉയര്‍ന്നുവെന്നും ഇതില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് എന്‍ ഡി എ ബന്ദ്.
രാഹുല്‍ ഗാന്ധി ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാത്തത് ആയുധമാക്കിയാണ് ബി ജെ പി പ്രതിഷേധം കനപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ ബി ജെ പിയിലെ വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി.
അധിക്ഷേപ മുദ്രാവാക്യത്തെ കോണ്‍ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ബിഹാറിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.