Kerala
തൃശൂരിലെ ബിജെപിയുടെ വിജയം രാഷ്ട്രീയവിജയമല്ല, നല്ലൊരു നടനായതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്; രമേശ് ചെന്നിത്തല
രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകുമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
		
      																					
              
              
            തിരുവനന്തപുരം | നല്ലൊരു നടനായതുകൊണ്ടാണ് സുരേഷ് ഗോപിക്ക് വോട്ട് കിട്ടിയതെന്നും തൃശൂരിലെ ബിജെപിയുടെ വിജയം രാഷ്ട്രീയവിജയമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നല്ല നടന്‍ എന്ന നിലയിലുള്ള അംഗീകാരവും മൂന്ന് തവണയായി തൃശൂരില്‍ മത്സരിച്ചതുമെല്ലാമാണ് വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ആയിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതിന് മുമ്പും ബിജെപി ജയിച്ചിട്ടുണ്ട്. അത് ഓരോ കാലഘട്ടത്തില്‍ ഉണ്ടാകുന്ന ചില പ്രത്യേകയാണെന്നും തൃശൂരിലെ തോല്‍വി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകുമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


