Connect with us

Kerala

ബിനോയ് വിശ്വം വീണ്ടും സി പി ഐ സെക്രട്ടറി

പേര് നിർദേശിച്ചത് ദേശീയ ജനറൽ സെക്രട്ടറി ഡി രാജ

Published

|

Last Updated

ആലപ്പുഴ | സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ  ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം പാസ്സാക്കിയത്.

2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സി പി ഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഈ മാസം എട്ടിന് ആരംഭിച്ച സി പി ഐ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഇതിന് മുന്നോടിയായി വളിണ്ടിയർ പരേഡ് നടക്കും. പൊതുസമ്മേളനം സി പി ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.