National
ബിഹാര്‍ തിരഞ്ഞെടുപ്പ്: വിശ്വസ്തരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു; അപ്രതീക്ഷിത നീക്കവുമായി ലാലു
അമ്പരന്ന് തേജസ്വി. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ആരെയും സ്ഥാനാര്‍ഥികളാക്കാനാവില്ലെന്ന് പ്രതികരണം.

പാട്‌ന | ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കവുമായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. തന്റെ വിശ്വസ്തരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചുകൊണ്ടാണ് ലാലു തന്ത്രപരമായ നീക്കം നടത്തിയത്.
എന്നാല്‍, ഇക്കാര്യത്തില്‍ ലാലുവിന്റെ മകനും ആര്‍ ജെ ഡിയുടെ യുവനേതാവുമായ തേജസ്വി യാദവ് അമ്പരപ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ആരെയും സ്ഥാനാര്‍ഥികളാക്കാനാവില്ലെന്ന് തേജസ്വി വ്യക്തമാക്കി.
അതിനിടെ ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 71 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
---- facebook comment plugin here -----