Kozhikode
ബിച്ചു തിരുമല അനുസ്മരണ ഗാനാഞ്ജലി

കോഴിക്കോട് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയും വാടാമലര്‍ എടക്കാടും സംയുക്തമായി ബിച്ചുതിരുമല അനുസ്മരണ ഗാനാഞ്ജലി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ സ്വാഗത പറഞ്ഞ ചടങ്ങില്‍ വാടാമലര്‍ പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ മുപ്പത്തഞ്ചോളം ഗായിക/ഗായകര്‍ ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ അവതരിപ്പിച്ചു.
---- facebook comment plugin here -----