Kozhikode
ബദ്ര്‍ ആത്മീയ സമ്മേളനം; 313 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു
സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ചെയര്‍മാനും സാബിത് അബ്ദുല്ല സഖാഫി വാവാട് ജനറല്‍ കണ്‍വീനറുമായ 313 അംഗ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.

നോളജ് സിറ്റി | റമസാന്‍ പതിനേഴാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കാനിരിക്കുന്ന ബദര്‍ ആത്മീയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപവത്കരിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ചെയര്‍മാനും സാബിത് അബ്ദുല്ല സഖാഫി വാവാട് ജനറല്‍ കണ്‍വീനറുമായ 313 അംഗ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.
വൈസ് ചെയര്‍മാന്മാരായി എം പി എസ് ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് അലി ഫൈസി കല്‍പ്പറ്റ, എ കെ കട്ടിപ്പാറ, അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട് ജോയിന്റ് കണ്‍വീനര്‍മാരായി ഹനീഫ മാസ്റ്റര്‍, നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, അബ്ദുല്‍ അസീസ് ഫൈസി, ആബിദ് സഖാഫി, ജാഫര്‍ സഖാഫി അണ്ടോണ, മുഹമ്മദ് അലി സഖാഫി എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഉപ സമിതികള്‍
പ്രചാരണം: ലുഖ്മാന്‍ ഹാജി (ചെയര്‍മാന്‍), റഷീദ് മാസ്റ്റര്‍ ഒടുങ്ങാക്കാട് (കണ്‍വീനര്‍), വളണ്ടിയര്‍: ഹനീഫ മാസ്റ്റര്‍ കൊരങ്ങാട് (ചെയര്‍മാന്‍), അസീസ് പാറക്കല്‍ (കണ്‍വീനര്‍), ഇഫ്ത്താര്‍: സയ്യിദ് സകരിയ തങ്ങള്‍ അടിവാരം (ചെയര്‍മാന്‍), ജാഫര്‍ കൈതപ്പൊയില്‍ (കണ്‍വീനര്‍).
സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷനില്‍ മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, ഇബ്രാഹിം സഖാഫി താത്തൂര്‍, സയ്യിദ് സകരിയ, മുഹമ്മദ് അലി ഫൈസി കല്‍പ്പറ്റ, ഉനൈസ് സഖാഫി, ശംവീല്‍ നൂറാനി, മുഹമ്മദ് നൂറാനി പ്രസംഗിച്ചു.