Kerala
നടിയോട് മോശം പെരുമാറ്റം; പോലീസുകാരനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട്
ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

കൊച്ചി | നടി അര്‍ച്ചന കവിയോട് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മട്ടാഞ്ചേരി എ സി പി കൈമാറി.
---- facebook comment plugin here -----