From the print
പിന്നാക്ക സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കി
ബദല്‍ സംവിധാനമുണ്ടാക്കിയെന്ന് വ്യക്തമാക്കിയാണ് സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്.

ന്യൂഡല്‍ഹി | പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പ്രധാനമന്ത്രി യംഗ് അച്ചീവേഴ്സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡിനുള്ള (പി എം- വൈ എ എസ് എ എസ് വി ഐ) പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ബദല്‍ സംവിധാനമുണ്ടാക്കിയെന്ന് വ്യക്തമാക്കിയാണ് സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്.
എട്ട്, പത്ത് ക്ലാസ്സുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ച് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
സമയക്കുറവ് കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്തുമാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ നടത്തുന്നത് അപേക്ഷകര്‍ക്ക് അധിക ഭാരം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.