Connect with us

Kerala

ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ നിന്നും പത്ത് പവന്റെ തിരുവാഭരണം കവര്‍ന്നു

കവര്‍ച്ചക്ക് മുന്‍പ് പ്രതി തൊഴുത് വണങ്ങുന്നതും ദൃശ്യത്തിലുണ്ട്

Published

|

Last Updated

ആലപ്പുഴ |  അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ പത്ത് പവന്‍ വരുന്ന തിരുവാഭരണം മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കവര്‍ച്ച നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് മുഖംമൂടി അണിഞ്ഞ പ്രതി ചാടിക്കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കവര്‍ച്ചക്ക് മുന്‍പ് പ്രതി തൊഴുത് വണങ്ങുന്നതും ദൃശ്യത്തിലുണ്ട്