Connect with us

International

സ്‌കോട്‌ലാന്‍ഡിന്റെ പ്രധാനമന്ത്രിയാകാന്‍ പാക് വംശജൻ ഹംസ യൂസുഫ്

സ്‌കോട്‌ലാന്‍ഡിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ മുസ്ലിമും പ്രായം കുറഞ്ഞയാളുമാണ് ഹംസ യൂസുഫ്.

Published

|

Last Updated

എഡിന്‍ബര്‍ഗ് | ഏഷ്യന്‍ കുടിയേറ്റക്കാരന്റെ മകനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് സ്‌കോട്‌ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ് എന്‍ പി). ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതിന് പിന്നാലെയാണ് 37 വയസ്സുകാരനായ ഹംസ യൂസുഫ് സ്‌കോട്‌ലാന്‍ഡ് പ്രധാനമന്ത്രിയാകുന്നത്.

പ്രധാനമന്ത്രിയായിരുന്ന നികോള സ്റ്റര്‍ജിയോണ്‍ അവിചാരിതമായി കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടി വന്നത്.
സ്‌കോട്‌ലാന്‍ഡിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ മുസ്ലിമും പ്രായം കുറഞ്ഞയാളുമാണ് ഹംസ യൂസുഫ്.

പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ളയാളാണ് ഹംസ യൂസുഫിന്റെ പിതാവ് മുസാഫിര്‍ യൂസുഫ്. 1960കളിലാണ് ഇവര്‍ പാക്കിസ്ഥാനില്‍ നിന്ന് സ്‌കോട്‌ലാന്‍ഡിലേക്ക് കുടിയേറിയത്.