ഇന്ത്യ തേടിക്കൊണ്ടിരുന്ന ഒരു ഖലിസ്ഥാന്‍ നേതാവു കൂടി കാനഡയില്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. കാനഡിയലെ വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുഖ ദുന്‍കെ. ഇയാളെ വിട്ടു നല്‍കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എ കാറ്റഗറി ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടിലാണ് പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിയത്.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

