National
അണ്ണാദുരൈയെയും കരുണാനിധിയെയും വളർത്തിയത് ഇസ്‍ലാമിക സമൂഹം: എം കെ സ്റ്റാലിൻ
മുസ്‌ലിം ലീഗും ഡി എം കെ യും തമ്മിലുള്ള ബന്ധം തകര്‍ക്കാൻ ആർക്കും സാധിക്കില്ലെന്നും സ്റ്റാലിൻ

ചെന്നൈ | അണ്ണാദുരൈയും കരുണാനിധിയും ഇസ്ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയതെന്നും ദ്രാവിഡ തത്വങ്ങള്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈയിൽ മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്ലാമിക സമൂഹമാണെന്നും ചെറുപ്പത്തില്‍ മുസ്ലിംകള്‍ നല്‍കിയ പിന്തുണയും സഹകരണവുമെല്ലാം അനുസ്മരിച്ച് സ്റ്റാലിൻ പറഞ്ഞു.
മുസ്‌ലിം ലീഗും ഡി എം കെ യും തമ്മിലുള്ള ബന്ധം തകര്‍ക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----