National
വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അപകടം: മനീഷ് സിസോദിയ
രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്നും സിസോദിയ.

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ലെന്ന് സിസോദിയ കത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണെന്നും മോദിക്ക് ശാസ്ത്രത്തെ കുറിച്ച് അറിയില്ലെന്നും എന്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചുപോലും ധാരണയില്ലെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷംകൊണ്ട് രാജ്യത്ത് 60,000 സ്‌കൂളുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്നും സിസോദിയയുടെ കത്തില്‍ സൂചിപ്പിക്കുന്നു. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. സിസോദിയയുടെ കത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.