accident death
അപകടത്തില്‍പെട്ട് വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു; കാഴ്ചക്കാരായി നാട്ടുകാര്‍
അര മണിക്കൂറോളമാണ് അപകടത്തില്‍ പെട്ടയാള്‍ റോഡില്‍ കിടന്നത്.

കൊല്ലം | അഞ്ചലില്‍ വാഹനാപകടത്തില്‍ പെട്ട വയോധികന്‍ റോഡില്‍ കിടന്ന് ചോരവാര്‍ന്ന് മരിച്ചു. അര മണിക്കൂറോളമാണ് അപകടത്തില്‍ പെട്ടയാള്‍ റോഡില്‍ കിടന്നത്. അഞ്ചലിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ബൈക്ക് ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ രണ്ട് പേര്‍ റോഡില്‍ കിടക്കുന്നതാണ് കണ്ടത്. ബൈക്ക് ഓടിച്ചയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ ഇയാള്‍ അപ്പോള്‍ തന്നെ ഓട്ടോയില്‍ കയറിപ്പോയി. കമിഴ്ന്നുകിടക്കുകയായിരുന്ന വയോധികന്റെ തലയില്‍ നിന്ന് രക്തംവാര്‍ന്നൊഴുകുകയും കാല്‍ പൊട്ടുകയും ചെയ്തിരുന്നു.
നാട്ടുകാര്‍ ഉടനെ പോലീസിനെ വിവരമറിയിച്ചു. ആംബുലന്‍സും വിളിച്ചിരുന്നു. റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും നിര്‍ത്തിയില്ല. നാട്ടുകാര്‍ വാഹനം തരപ്പെടുത്താനും തുനിഞ്ഞില്ല. പകരം പലരും മൊബൈലില്‍ ചിത്രവും വീഡിയോയും പകര്‍ത്തുകയായിരുന്നു. ഒടുവില്‍ ഷാനവാസ് എന്നയാളുടെ ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.