Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം

മലപ്പുറം, കാസര്‍കോട് സ്വദേശികളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

Published

|

Last Updated

കോഴിക്കോട്| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. മലപ്പുറം, കാസര്‍കോട് സ്വദേശികളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്. ഇവരുള്‍പ്പെടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്‍പത് പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴ് വയസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചു പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

Latest