Connect with us

National

അമിത് ഷാ ഇന്ന് ബംഗാളില്‍ പര്യടനം നടത്തും

സന്ദര്‍ശനത്തിടെ രവീന്ദ്രനാഥ ടാഗോറിന്റെ പൂര്‍വ്വഗ്രാമമായ ജോറാസങ്കോയില്‍ അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

Published

|

Last Updated

കൊല്‍കത്ത| കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാളില്‍ പര്യടനം നടത്തും. കൂടാതെ രവീന്ദ്ര ജയന്തി ദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിലും പങ്കെടുക്കും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിതഷായുടെ ബംഗാള്‍ സന്ദര്‍ശനം.

സന്ദര്‍ശനത്തിടെ രവീന്ദ്രനാഥ ടാഗോറിന്റെ പൂര്‍വ്വഗ്രാമമായ ജോറാസങ്കോയില്‍ അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ ടാഗോറിനെക്കുറിച്ചുള്ള ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Latest