Kerala
ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍; ബൈക്ക് സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്ത്
പള്ളുരുത്തി പി ഡി റോഡ് മുളങ്ങാട്ട് വീട്ടില്‍ ജോസഫ് സേവ്യര്‍(41)ആണ് മരിച്ചത്
കൊച്ചി | അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ യുവാവ് ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ പോയ ശേഷം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളുരുത്തി പി ഡി റോഡ് മുളങ്ങാട്ട് വീട്ടില്‍ ജോസഫ് സേവ്യര്‍(41)ആണ് മരിച്ചത്.
വര്‍ഷങ്ങളോളം വിദേശത്തായിരുന്ന ജോസഫ് സേവ്യര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ഉച്ചവരെ ആലുവ എടയപ്പുറത്തെ സൈറ്റില്‍ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ പോയ അദ്ദേഹം തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തില്‍ ജോസഫ് സേവ്യറിന്റെ ബൈക്ക് സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത നിലയിലില്‍ കണ്ടെത്തിയിരുന്നു. അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് പിന്നിലെ റെയില്‍ പാളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേഷ്മ , മകള്‍ മിഖ.
Content Highlights:
Joseph Xavier, a 41 year old aluminium fabrication worker, died after being hit by a train near Ambattukavu Metro Station. He went missing after leaving his work site in Edayappuram for lunch. His bike was found parked near the metro station, and his body was moved to the district hospital.



