Connect with us

National

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത തേള്‍; നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികളുടെ തൊണ്ടയില്‍ പുകച്ചില്‍, വയറുവേദന, ഛര്‍ദ്ദി, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു

Published

|

Last Updated

ബിഹാര്‍|ബിഹാറിലെ സുപോള്‍ ജില്ലയിലെ മിര്‍ജാവ മിഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത തേളിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിവേണീ ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാര്‍ഡ് പത്തിലുള്ള മിര്‍ജാവ മിഡില്‍ സ്‌കൂളിലാണ് സംഭവം.

സ്‌കൂളില്‍ ഉച്ചഭക്ഷണമായി വിളമ്പിയ ഉരുളക്കിഴങ്ങും കടലയും ചേര്‍ത്ത കറിയില്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചത്ത തേളിനെ കാണുകയായിരുന്നു. എന്നാല്‍ ഇതിനോടകം നിരവധി കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. കറി കൂട്ടിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികളുടെ തൊണ്ടയില്‍ പുകച്ചില്‍, വയറുവേദന, ഛര്‍ദ്ദി, തലകറക്കം,  അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികള്‍ക്ക് കടുത്ത തളര്‍ച്ചയുണ്ടാകുകയും ചിലര്‍ ബോധരഹിതരാവുകയും ചെയ്തു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ത്രിവേണീഗഞ്ച് സബ് ഡിവിഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Content Highlights:
A dead scorpion was found in the midday meal at Mirjawa Middle School in Bihar’s Supaul district. Over 100 students who consumed the meal experienced severe discomfort and were admitted to Triveniganj Sub-Divisional Hospital. Doctors reported that all the affected children are currently stable.

 

Latest