Kerala
നിതിന്‍ രാജിന്റെ മരണം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നേരിട്ട് ഹാജരാകണം; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയില്‍ വിശദീകരണം നല്‍കണമെന്ന് കോടതി
ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം.
കൊച്ചി| അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി. മുഖ്യപ്രതി ഡോ. എംകെ റാമിന്റെ അറസ്റ്റിലെ വീഴ്ചയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സ്‌പെഷന്‍സ് കോടതിയില്‍ നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി സുധീര്‍ കല്ലനോടാണ് നേരിട്ട് ഹാജരാന്‍ ആവശ്യപ്പെട്ടത്. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം.
രണ്ട് ദിവസം മുന്‍പായിരുന്നു ഒളിവില്‍ കഴിയുകയായിരുന്ന ഡോ. എംകെ റാമിനെ കുടകില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നിതിന്‍ രാജിന്റെ മരണം നടന്ന് 100 ദിവസം കഴിഞ്ഞാണ് റാമിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത്. എന്നാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സമയത്ത് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. പ്രതിക്ക് മനസിലാകുന്ന ഭാഷയില്‍ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു.
നേരത്തെ ഹൈക്കോടതിയും പോലീസിനെ വിമര്‍ശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും പ്രതിയെ പിടികൂടാന്‍ ഒരു നടപടിയും പോലീസ് എടുത്തില്ലെന്നും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Content Highlights:
The Thalassery Principal Sessions Court ordered Crime Branch DySP Sudheer Kallan to appear directly over lapses in arresting Dr. MK Ram in the Nithin Raj death case. The court asked for an explanation after procedural failures previously led to the accused being released.



