Kerala
എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു; മന്ത്രി റോജി എം ജോണ്‍
നിലവില്‍ വാടക കെട്ടിടത്തിലാണ് എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.
കൊല്ലം|കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സര്‍വകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. നിലവില്‍ വാടക കെട്ടിടത്തിലാണ് എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.
സര്‍വകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികള്‍, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാന്‍സ്ഡ് ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, വാട്ടര്‍ സപ്ലൈ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുള്ള കേരളസര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതിയെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights:
The Sree Narayana Guru Open University in Kollam gets its own state-of-the-art building complex. Higher Education Minister Roji M John announced the sanctioning of Rs 90 crore for the project. The four-story facility spanning 16,864 sq meters will house modern classrooms and high-tech offices.



