Connect with us

Kerala

പ്ലസ് ടു സേ പരീക്ഷാ ഫലം ശനിയാഴ്ച

മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  പ്ലസ് ടു സേ , ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ മൂന്നിന് മുന്‍പ് തന്നെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

സെന്‍സസ് ഡ്യൂട്ടി മൂലം പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്ത സാഹചര്യം, ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അവിടുത്തെ പരീക്ഷകള്‍ വൈകിയത്,ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക തടസം തുടങ്ങിയ വിവിധ കാരണങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ പറഞ്ഞത്

Content Highlights: The General Education Department announced that Plus Two SAY and Improvement exam results will be published this Saturday. The decision was finalized in the Higher Secondary Exam Board meeting today. Nearly one lakh students affected by repeated delays will finally be able to resume higher studies admissions.

---- facebook comment plugin here -----

Latest