bharat jodo yathra
ആലപ്പുഴയിലും ജോഡോ യാത്രക്കിടെ പോക്കറ്റടി
ആലപ്പുഴ ഡി സി സി പ്രസിഡന്റ് ബാബു പ്രസാദിന്റെ പണം കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ പോക്കറ്റടിച്ചു

ആലപ്പുഴ | രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി. ഇത്തവണ ആലപ്പുഴ ഡി സി സി പ്രസിഡന്റ് ബാബു പ്രസാദിന്റെ 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റില്‍ കവറില്‍ സൂക്ഷിച്ച പണമാണ് കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ നഷ്ടപ്പെട്ടത്.
ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെത്തിയപ്പോഴും പോക്കറ്റടി നടന്നിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ഇതോടെ സി സി ടി വി പരിശോധിച്ച പോലീസ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു.
---- facebook comment plugin here -----