lady murder
സഹപ്രവര്‍ത്തകയെ കൊന്നു കാട്ടില്‍ തള്ളിയ അഖില്‍ മൃതദേഹത്തില്‍ നിന്നു മാല കവര്‍ന്നു
അഖിലിന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി കണ്ടെത്തുന്നതിന് പോലീസ് ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
കൊച്ചി | സഹപ്രവര്‍ത്തകയെ കൊന്നു കാട്ടില്‍ തള്ളിയ അഖില്‍ മൃതദേഹത്തില്‍ നിന്ന് ഒന്നര പവന്റെ മാല കവരുകയും ചെയ്തു.
തൃശൂര്‍ തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്ത് നിന്നു മാല മോഷ്ടിച്ചതായും ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ പണയം വെച്ചതായും അഖില്‍ മൊഴിനല്‍കി.
അഖിലിന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി കണ്ടെത്തുന്നതിന് പോലീസ് ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതി മറ്റേതെങ്കിലും സ്ത്രീകളില്‍ നിന്നു സ്വര്‍ണ്ണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. അഖില്‍ പണയം വച്ച ആഭരണങ്ങള്‍ വീണ്ടെടുക്കാനും നടപടികളുണ്ടാവും.
എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ ഇന്നലെയാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍ കൊന്നുതള്ളുകയായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്ന ആതിരയും അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു.


